കുഷ്ഠരോഗ നിർണ്ണയത്തിനോടൊപ്പം ബോധവൽക്കരണവും; അശ്വമേധം സന്ദേശയാത്ര2018 സംഘടിപ്പിച്ചു

December 4, 2018 0 By Editor

Report : Sindhura Nair

വടക്കാഞ്ചേരി: കുഷ്ഠരോഗ നിർണ്ണയത്തിനോടൊപ്പം ബോധവൽക്കരണത്തിനും, ചികിൽസയ്ക്കും, ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. കുഷ്ഠരോഗം വരാതിരിയ്ക്കാനായി സമൂഹത്തിൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമെന്ന സന്ദേശത്തിൽ സംസ്ഥാന സർക്കാരിൻ്റെ അശ്വമേധം – 2018 ” ഗൃഹസന്ദർശന പരിപാടി നടത്തുന്നതിനു മുന്നോടിയായി അശ്വമേധം സന്ദേശ യാത്ര വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ചു.നഗരസഭയും, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സന്ദേശ യാത്ര നടന്നത്

.നഗരസഭാ പരിസരത്തു നിന്ന് ആരംഭിച്ച സന്ദേശ യാത്ര ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ..ജയ പ്രീതാ മോഹൻ ഉദ്ഘാടനം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ .. ഗോകുൽദാസ് , ആരോഗ്യ പ്രവർത്തകരായ ജയിംസ്, അബ്ദുള്ള, ധന്യ, സംഗീത, നീതു തുടങ്ങിയവർ സന്ദേശ യാത്രയ്ക്ക് നേതൃത്വം നൽകി. ഡോ: രശ്മി അശ്വമേധം പ്രതിജ്ഞ ചൊല്ലി കൊടുത്തു. വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ Nss യൂണിറ്റിലെ വിദ്യാർത്ഥികളും, ആശാ വർക്കർമാരും കയ്യിൽ പ്ലക്കാർഡുകളുമേന്തി സന്ദേശ യാത്രയിൽ കണ്ണികളായി. വടക്കാഞ്ചേരി ബസ്സ് സ്റ്റാൻഡ് പരിസരത്തുവച്ച് സന്ദേശ യാത്ര സമാപിച്ചു. തുടർന്ന് തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ നേഴ്സിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട്. ഡോ.സുജയ, എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഡോ.. രശ്മി, പ്രകാശൻ, സന്തോഷ്, ഗീത, ബീന, കൗൺസിലർമാരായ എൻ.കെ.പ്രമോദ്കുമാർ, എം.ആർ.സോമനാരായണൻ തുടങ്ങിയവർ സന്ദേശ യാത്രയിൽ പങ്കെടുത്ത് സംസാരിച്ചു. കുഷ്ഠരോഗ നിർമ്മാർജ്ജന ഗൃഹസന്ദർശന പരിപാടി ഡിസംബർ 5 മുതൽ 18 വരേ നടക്കും.