കൊട്ടിയം: എടിഎം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ ഹരിയാനയില്‍ നിന്നുള്ള സംഘം തെക്കന്‍ കേരളത്തിലേക്കു കടന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഈ നാലംഗ സംഘത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ സന്ദേശം ഇന്നലെ വൈകിട്ടോടെ സമൂഹമാധ്യമങ്ങള്‍ വഴിയും പൊലീസ് പ്രചരിപ്പിച്ചു തുടങ്ങി. ഹരിയാന മേവാത്ത് സ്വദേശികളാണ് ഇവരെന്നാണു പൊലീസ് പറയുന്നത്. മോഷ്ടാക്കളെ തിരിച്ചറിയുകയോ എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയോ ചെയ്താല്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. ലോഡ്ജുകളിലും പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. തഴുത്തലയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ...
" />
Headlines