കൊല്ലം: കൊല്ലം ചെങ്കോട്ട പാതയില്‍ തെന്‍മല മുതല്‍ ആര്യങ്കാവ് വരെ ഹെവി ഗുഡ്‌സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എംഎസ്എല്‍ മേഖലയിലെ പാതയില്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളല്‍ അടയ്ക്കുന്നതിനുള്ള സര്‍വെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ അതിവേഗം അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകും. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ്...
" />
Headlines