ഓസ്‌ട്രേലിയയില്‍ മലയാളി ഭര്‍ത്താവിനെ കൊന്ന കേസില്‍ ഭാര്യയ്ക്കും കാമുകനും തടവ് ശിക്ഷ

ഓസ്‌ട്രേലിയയില്‍ മലയാളി ഭര്‍ത്താവിനെ കൊന്ന കേസില്‍ ഭാര്യയ്ക്കും കാമുകനും തടവ് ശിക്ഷ

June 21, 2018 0 By Editor

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി യുവാവ് സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനസും കഠിന തടവ് ശിക്ഷ. സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു.

2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

27 വര്‍ഷം ജയില്‍ശിക്ഷക്ക് വിധിച്ച അരുണിന് 23 വര്‍ഷം കഴിയാതെ പരോള്‍ ലഭിക്കില്ല. സോഫിയയ്ക്ക് പരോള്‍ ലഭിക്കാന്‍ 18 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. അതേസമയം കോടതി വിധിയില്‍ തൃപ്തിയുണ്ടെന്ന് സാമിന്റെ കുടുംബാഗംങ്ങള്‍ പ്രതികരിച്ചു.