നവംബര്‍ 18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

നവംബര്‍ 18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

November 11, 2018 0 By Editor

ഈ മാസം 18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് നടത്താന്‍ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഎംഎസ് ഓഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.