കഴിഞ്ഞ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉള്ള യുവതാരം ജിഷ്ണു ബാലകൃഷ്ണന്‍ ക്ലബ് വിടാന്‍ ഒരുങ്ങുന്നു. മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായും കളിക്കാന്‍ മിടുക്കനാണ്. കേരള ബ്ലാസ്റ്റേഴ്‌സില്‍ അവസരം കുറഞ്ഞതാണ് താരത്തെ മറ്റൊരു ക്ലബ് നോക്കാന്‍ പ്രേരിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ റിസേര്‍വ് ടീമിനൊപ്പം ആയിരുന്നു ജിഷ്ണു കളിച്ചത്. താരം കേരളത്തിലെ തന്നെ ക്ലബായ ഗോകുലം കേരള എഫ് സിയിലേക്കാകും എത്തുക. ഇതു സംബന്ധിച്ച് താരവും ക്ലബുകളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തില്‍ ആണെന്നാണ് വിവരങ്ങള്‍. ജിഷ്ണുവിന്റെ പഴയ ക്ലബ് കൂടിയാണ് ഗോകുലം...
" />
Headlines