പൃഥ്വിരാജ് പാര്‍വതി ജോഡി ഒന്നിച്ച ‘മൈ സ്‌റ്റോറി’ വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. സിനിമ കണ്ടവര്‍ നല്ലതാണെന്ന് അഭിപ്രായം പറഞ്ഞുവെന്നും അതിനാലാണ് വീണ്ടും റിലീസ് ചെയ്യുന്നതെന്നും സംവിധായിക പറയുന്നു. 11 കോടി മുടക്കി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് തിയേറ്ററുകളില്‍ എത്തിയത്. ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കള്‍ സിനിമയുടെ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടിരുന്നു. ‘ഓണ്‍ലൈനില്‍ കൂടി അവര്‍ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു....
" />