ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

July 21, 2018 0 By Editor

ആലുവ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 മാസം പ്രായമുള്ള കുട്ടി മരിച്ചു. ആലുവ തായിക്കാട്ടുകര മട്ടുമ്മല്‍ പുള്ളിക്കപ്പറമ്ബില്‍ അജ്മലിന്റെ മകന്‍ അയാന്‍ ആണു തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.

അമ്മ സബിത ഭക്ഷണം നല്‍കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സമുണ്ടാകുകയായിരുന്നു. അച്ഛന്‍ അജ്മല്‍ ഷാര്‍ജയില്‍ റീം അല്‍ഫല ട്രേഡിംഗ് കമ്ബനിയിലെ ജീവനക്കാരനാണ്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല.