ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബൗളര്‍മാരുടെ മികവില്‍ അഞ്ച് റണ്‍സ് വിജയവുമായി സണ്‍റൈസേഴ്‌സ് പതിനൊന്നാം സീസണിലെ പ്ലേഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 146 റണ്‍സെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 147 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ഇന്നിംഗ്‌സ് 141 റണ്‍സിലൊതുക്കി. അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍ പുറം തിരിഞ്ഞൊരു ഷോട്ടിന് ശ്രമിച്ച കോളില്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍...
" />
Headlines