ബലൂചിസ്ഥാനില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

August 13, 2018 0 By Editor

ഇസ്ലാമബാദ്: ബലൂചിസ്ഥാനിലെ ചമനിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.

സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് പൊലീസ് വ്യത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമനില്‍ മാള്‍ റോഡിനു സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.