ബാങ്ക് ക്ലാര്‍ക്ക് പരീക്ഷ (ഐബിപിഎസ് ); ഒക്ടോബര് 10 വരെ അപേക്ഷിക്കാം

September 17, 2018 0 By Editor

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല് സെലക്ഷന് (ഐബിപിഎസ്) പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിച്ചു . 19 പൊതുമേഖലാ ബാങ്കുകള്‍ക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താന് അവസരമുണ്ട്. ബിരുദധാരികള്‍ക്കാണ് അവസരം. ഓണ്‍ലൈന് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് . ഡിസംബര് മാസത്തിലാണ് പ്രിലിമിനറി പരീക്ഷ. ഏഴായിരത്തിലധികം ഒഴിവുകളാണ് കണക്കാക്കുന്നത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

അലഹാബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെന്‍ട്രല് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന് ബാങ്ക്, ദേന ബാങ്ക്, ഇന്ത്യന് ബാങ്ക്, ഇന്ത്യന് ഓവര്‍സീസ് ബാങ്ക്, ഓറിയന്റ്‌ല് ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് നാഷണല് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, വിജയാ ബാങ്ക്, മറ്റേതെങ്കിലും ബാങ്ക്/ധനകാര്യ സ്ഥാപനം എന്നിവയാണ് ഐബിപിഎസ് വഴി തെരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകള്.അലോട്ട്‌മെന്റ്പ വിവരങ്ങള് ഐബിപിഎസ് വെബ്‌സൈറ്റില് പ്രസിദ്ധീകരിക്കും.പ്രായം: 20-28 വയസ്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില് ഇളവു ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമപ്രകാരം ഇളവു ലഭിക്കും.അപേക്ഷാഫീസ് 600 രൂപ. പട്ടികവിഭാഗം, വികലാംഗര്, വിമുക്തഭടന്‍മാര് എന്നിവര്‍ക്ക് 100 രൂപ മതി.

സിബിഎസ് ചെലാനുപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന് ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ പൊതുമേഖലാബാങ്കുകളിലൂടെ ഓഫ് ലൈനായി സെപ്റ്റംബര് ഒന്നു വരെ ഫീസടയ്ക്കാം.

അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന് അപേക്ഷ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള് വെബ്‌സൈറ്റില് നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഇ-മെയില് ഐഡി ഉണ്ടായിരിക്കണം. ക്ലാര്‍ക്ക് തസ്തികയിലെ നിയമനങ്ങള് സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്റെന അടിസ്ഥാനത്തിലായതിനാല് ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തില് വേണം പൊതുപരീക്ഷ എഴുതാന്.കൂടുതല് വിവരങ്ങള്‍ക്ക് www.ibps.in .അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഒക്ടോബര് 10