ജിദ്ദ: ഉംറ നിര്‍വഹിക്കാനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സൗദിയില്‍. ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലികിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സാനിയ എത്തിയത്. സാനിയയുടെ പിതാവ് ഇംറാന്‍ മിര്‍സ, മാതാവ് നസീമ, സഹോദരി അനം മിര്‍സ എന്നിവരും ഒപ്പമുണ്ട്. യു.എ.ഇയില്‍ നിന്ന് മദീനയിലാണ് ഇവര്‍ ആദ്യമെത്തിയത്. പ്രവാചകന്റെ പള്ളി സന്ദര്‍ശനം കഴിഞ്ഞ് കുടുംബം മക്കയിലേക്ക് പോയി. മദീനയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെയും ഉംറക്ക് ഒരുങ്ങുന്നതിന്റെയും ചിത്രങ്ങള്‍ അനം മിര്‍സയും ശുെഎബ് മാലികും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു....
" />
Headlines