കോഴിക്കോട്: ബീച്ചില്‍ പൊട്ടിപ്പൊളിഞ്ഞ വാക്ക്വേ നവീകരിക്കുന്നതില്‍ നടപടിയൊന്നുമായില്ല. ഒരാഴ്ചമുമ്പാണ് കോര്‍പറേഷന്‍ ഓഫീസിന്റെ മുന്‍വശത്ത് വാക്ക്വേ പ്ലാറ്റ്‌ഫോം തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടത്. പൊളിഞ്ഞ ഭാഗത്തെ ഇന്റര്‍ലോക്ക് കട്ടകളും മണ്ണും നീക്കിയിട്ടുണ്ട്. ഓപ്പണ്‍ സ്റ്റേജ് മുതല്‍ സീക്വീന്‍ വരെയുള്ള വാക്ക്വേ പ്ലാറ്റ്‌ഫോമിലെ പല ഭാഗത്തും ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിയ നിലയിലാണുള്ളത്. ഇരിപ്പിടങ്ങളും തകര്‍ന്നിട്ടുണ്ട്. സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് വാക്ക്വേയും ഇരിപ്പിടങ്ങളുമെല്ലാം സ്ഥാപിച്ചത്. എന്നാല്‍ ഇത് കാര്യക്ഷമമായി പരിപാലിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
" />
Headlines