ബെര്‍ബറ്റോവ് കളിമറന്നാലും സിനിമയിൽ അഭിനയിച്ചു തകർക്കുകയാണ്

ബെര്‍ബറ്റോവ് കളിമറന്നാലും സിനിമയിൽ അഭിനയിച്ചു തകർക്കുകയാണ്

May 1, 2018 0 By Editor

സോഫിയ: കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബൾഗേറിയൻ താരമായിരുന്ന ദിമിതർ ബെര്‍ബറ്റോവ് സിനിമയില്‍ അഭിനയിക്കുകയാണ്.ബള്‍ഗേറിയയില്‍ നിന്നുള്ള ആക്ഷന്‍ സിനിമ റെവല്യൂഷന്‍ എക്‌സിലാണ് ബെര്‍ബറ്റോവ് അഭിനയിക്കുന്നത്.നേരത്തെ തന്നെ സിനിമയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിരുന്ന ബെർബറ്റോവിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഹോളിവുഡിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായ ഗോഡ്ഫാദറാണ്.ബ്ലാസ്‌റ്റേഴ്‌സുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ബെര്‍ബറ്റോവ് ക്ലബ്ബ് വിട്ടത്.നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനം ഹോസ്പറിന് വേണ്ടിയും ഈ 37-കാരന്‍ കളിച്ചിട്ടുണ്ട്.മെയ് 11-ന് തിയേറ്ററിലെത്തുന്ന റെവല്യൂഷന്‍ എക്‌സില്‍ സഹനടനായാണ് ബെര്‍ബറ്റോവ് പ്രത്യക്ഷപ്പെടുക.