ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍ മരിച്ചു. പാലപ്പുറം ‘സമത’യില്‍ എം. സുഗതന്‍ – എസ്.പ്രിയ ദമ്പതികളുടെ മകന്‍ എം.എസ്. മിഥുന്‍ഘോഷ് (22) ആണു ബൈക്കില്‍ ലോറിയിടിച്ചു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ബെംഗളൂരുപുണെ ദേശീയപാതയില്‍ ചിത്രദുര്‍ഗയില്‍ മിഥുന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കോയമ്പത്തൂരിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നു പുറപ്പെട്ട മിഥുന്‍ഘോഷ് മരിച്ച വിവരം ഇന്നലെ രാവിലെ ഏഴരയോടെ കര്‍ണാടക...
" />
Headlines