ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

June 5, 2018 0 By Editor

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ബിനോയ് വിശ്വത്തെ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണ് തീരുമാനം. അതേസമയം സി.പിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

സി.പി.നാരായണന്‍, പി.ജെ.കുര്യന്‍, ജോയി എബ്രഹം എന്നിവരുടെ ഒഴിവിലേക്ക് ഈ മാസം 21നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുമുന്നണി വിജയിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഐഎമ്മും സിപിഐയും പങ്കിട്ടെടുത്തിരുന്നു.