ബോളിവുഡ് സുന്ദരി സോനം കപൂര്‍ വിവാഹിതയായി

May 8, 2018 0 By Editor

ബോളിവുഡ് താരം സോനം കപൂറിന്റെ വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രണയത്തിനും ശേഷം കാമുകനും കുടുംബസുഹൃത്തുമായ ആനന്ദ് അഹൂജയെയാണ് സോനം കപൂര്‍ വിവാഹം ചെയ്യുന്നത്.

മുംബൈയിലാണ് വിവാഹം. സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹ വസ്ത്രത്തില്‍ സോനം കപൂര്‍ ഏറെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. അര്‍ജുന്‍ കപൂറിന് ഒപ്പമാണ് സോനം വിവാഹവേദിയിലെത്തിയത്.