ഭൂമി ഇടപാട്: ഇനിയുള്ള അന്വേഷണം കോടതി മേല്‍നോട്ടത്തില്‍

May 10, 2018 0 By Editor

കോട്ടയം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് നാല് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചിന് കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. സ്വന്തം റിസോര്‍ട്ടിലേക്ക് എം പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചു, നിലം നികത്തി റോഡ് പണിതു എന്നിവയാണു തോമസ് ചാണ്ടിക്കെതിരായ കുറ്റങ്ങള്‍.