ബ്രിട്ടന്‍ നീരവ് മോദിയെ വിട്ട് നല്‍കണം: ഇന്ത്യ

August 4, 2018 0 By Editor

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരുമറി നടത്തി രാജ്യം വിട്ട നീരവ് മോദിയെ വിട്ട് നല്‍കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. ഇക്കാര്യം ഉന്നയിച്ച് ബ്രിട്ടന് കത്തയച്ചിരിക്കുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന വിദേശ മന്ത്രാലയത്തിനു ലഭിച്ചെന്നും ഇത് ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനു കൈമാറിയെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന ഡ്യൂട്ടിഫ്രീ ഉത്പന്നങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. 52 കോടിയുടെ നികുതിയടക്കം 890 കോടി വിലവരുന്ന വൈരങ്ങളും രത്‌നങ്ങളും നികുതി നല്‍കാതെ പൊതുമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയെന്നാണ് കേസ്.

നീരവ് മോദിയുടെ സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, റഡാഷില്‍ ജ്വല്ലറി കം പ്രൈവറ്റ് ലിമറ്റഡ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കേസ്.