ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ആഗസ്റ്റ് 14ന് പരാതി നല്‍കിയിട്ടും അത് പൊലീസിന് കൈമാറാന്‍ ബൃന്ദാ കാരാട്ട് തയ്യാറായില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നും, പരാതി എന്തുകൊണ്ട് പൊലീസിന് കൈമാറിയില്ലാ എന്ന് ബൃന്ദയും സി.പി.എം നേതൃത്വവും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ‘കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ...
" />
Headlines