കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: പത്ത് സീറ്റില്‍ ആറും എസ്എഫ്‌ഐക്ക്

August 6, 2018 0 By Editor

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ കൗണ്‍സിലില്‍ നിന്നും സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ ആറും എസ്എഫ്‌ഐക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സീറ്റ് അധികം നേടിയാണ് എസ്എഫ്‌ഐയുടെ വിജയം. എംഎസ്എഫ് മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ കെഎസ്‌യുവിന് ഒന്നു മാത്രമെ നേടാനായുള്ളൂ. എസ്എഫ്‌ഐ മലപ്പുറം ജില്ല പ്രസിഡണ്ട് ഇ അഫ്‌സല്‍ (ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്) പി കെ ബവേഷ് (ഗവേഷക വിദ്യാര്‍ത്ഥി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്ക് ലോര്‍ പഠന വിഭാഗം) എന്‍ ദയ (ഗവ. കോളേജ് ചിറ്റൂര്‍) മനു പുതിയമഠം (ഗവ. ലോ കോളേജ് തൃശൂര്‍ ) എ ടി സര്‍ജാസ് (കെഎംസിടി ലോ കോളേജ് കുറ്റിപ്പുറം) കെ എസ് ഹരിശങ്കര്‍ (കല്‍പറ്റ ഗവ. കോളേജ്) എന്നിവരാണ് വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍.

മുഹമ്മദ് സോഹിബ് (ഇഎംഇഎ കോളേജ് കൊണ്ടോട്ടി) എം ശിഫ (വുമണ്‍സ് സ്റ്റഡീസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ) സെയ്ത് അബ്ദുള്‍ ഹക്കീം കോയ തങ്ങള്‍ ( ആതവനാട് മര്‍ക്കസ് ബി എഡ് സെന്റര്‍ ) എന്നിവരാണ് എംഎസ്എഫ് പാനലില്‍ സെനറ്റിലെത്തിയത്. മുഹസിന്‍ കാതിയോടാണ് (ഫോക്ക് ലോര്‍ പഠന വിഭാഗം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) വിജയിച്ച ഏക കെഎസ്‌യു സ്ഥാനാര്‍ഥി).

മിന്നുന്ന വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ച് സര്‍വകലാശാല കാമ്ബസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംസ്ഥാന ജോയന്റ് സെക്രട്ടറി വി പി ശരത് പ്രസാദ് , മലപ്പുറം ജില്ല സെക്രട്ടറി കെ എ സക്കീര്‍, പാലക്കാട് ജില്ല പ്രസിഡണ്ട് പി ദിനനാഥ് എന്നിവര്‍ സംസാരിച്ചു.കാമ്ബസുകളില്‍ എസ്എഫ്‌ഐ ഉയര്‍ത്തി പിടിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കുള്ള അംഗീകാരമാണ് സെനറ്റ് തിരഞ്ഞെടുപ്പ് ഫലമെന്നും, സ്ഥാനാര്‍ഥികള്‍ക്ക് ഉജ്വല വിജയം സമ്മാനിച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അഭിവാദ്യം ചെയ്യുന്നതായും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.