കാലിഫോര്‍ണിയയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

July 29, 2018 0 By Editor

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ ശമനമില്ലാതെ കാട്ടുതീ. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. തീ ശമിക്കാത്തതിനേത്തുടര്‍ന്ന് മേഖലയിലെ 40,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ 80,906 ഏക്കര്‍ മേഖലയെയാണ് ബാധിച്ചത്.

നാലായിരത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍ വിമാനങ്ങളും ഇപ്പോഴും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, പത്തില്‍ താഴെ ശതമാനം മേഖലയിലെ തീയണയ്ക്കാന്‍ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂവെന്നാണ് വിവരം.

അഞ്ഞൂറോളം കെട്ടിടങ്ങളും ആയിരത്തോളം ഭവനങ്ങളും തീയില്‍ വെണ്ണീറായി. അതേസമയം, കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ മരിച്ചിരുന്നു. ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റിടങ്ങലിലേക്ക് അതിവേഗം പടരുകയായിരുന്നു.