ഹവാന: ക്യൂബയുടെ പ്രസിഡന്റായി മിഗുവല്‍ ഡയസ് കാനല്‍ ചുമതലയേറ്റു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും. റൗള്‍ കാസ്‌ട്രോയുടെ പിന്തുടര്‍ച്ചക്കാരനായി മിഗുവലിനെ എതിര്‍പ്പില്ലാതെയാണ് തിരഞ്ഞെടുത്തത്. 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃപദവിയേല്‍ക്കുന്നത്. രാജ്യത്തെ അധികാര കേന്ദ്രമായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ വൈസ് പ്രസിഡന്റായിരുന്ന മിഗുവല്‍ ഡയസ് റൗള്‍ കാസ്‌ട്രോയുടെ അനുയായി കൂടിയാണ്. അതുകൊണ്ടുതന്നെ നേതൃമാറ്റമുണ്ടായെങ്കിലും രാജ്യത്തിന്റെ അടിസ്ഥാനനയങ്ങള്‍ മാറുമെന്ന് കരുതുന്നില്ല. സ്ഥാനമൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ തന്നെയായിരിക്കും പാര്‍ടിയുടെ മേധാവി. സര്‍വസൈന്യാധിപനും...
" />
Headlines