Thursday , 26 April 2018
ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ആര്‍എസ്സി 140നെ ചങ്ക് ആക്കി മാറ്റിയ കോളജ് വിദ്യാര്‍ഥിനിയായ അജ്ഞാത സുന്ദരി ഇന്ന് പ്രത്യക്ഷപ്പെട്ടേക്കും. കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയെ പെണ്‍കുട്ടിയും കുടുംബവും ഇന്നു തിരുവനന്തപുരത്ത് ഓഫിസിലെത്തി സന്ദര്‍ശിക്കുമെന്നാണ് വിവരം. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചതോടെയാണ് ഈ പെണ്‍കുട്ടി വാര്‍ത്തയില്‍ വന്നത്. ഈ ഫോണ്‍ വിളി സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിര്‍ദേശിച്ചു. ഫോണ്‍ വിളി വാര്‍ത്തയായതോടെ പെണ്‍കുട്ടിയും... Read more »
കോട്ടയം: കളക്ടറേറ്റിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്തോളം അഗ്നിശമന സേനയ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. തീകെട്ടിടത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. തീപിടുത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോട്ടയം നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റും, തുണിക്കടയും ലോഡ്ജും പ്രവര്‍ത്തിക്കുന്ന കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഏറ്റവും അടിയിലത്തെ നിലയിലുണ്ടായിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതേ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിക്കടയ്ക്ക് ഭാഗികമായ... Read more »
കോട്ടയം: എന്‍ജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്കോളര്‍ഷിപ്പുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തില്‍ മികവുള്ളവരും ,സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പു ലഭിക്കുക. ഓര്‍ത്തഡോക്സ് ചര്‍ച്ച് സ്കോളര്‍ഷിപ്പ് പരീക്ഷ കേരളത്തിലെ 16 കേന്ദ്രങ്ങളില്‍ 28നു രാവിലെ 10 മുതല്‍ 11 മണി വരെ നടക്കും. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് ആധാരമാക്കിയുള്ള ഒരു... Read more »
ഈരാറ്റുപേട്ട: ചരിത്രത്തില്‍ ആദ്യമായി ഒരു കെഎസ്ആര്‍ടിസിക്ക് ആനവണ്ടി എന്നല്ലാതെ പുതിയൊരു പേരിട്ടു, ‘ചങ്ക് വണ്ടി’. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്.എസ്.സി. 140 എന്ന ബസാണ് കെ.എസ്.ആര്.ടി.സി.യുടെ ചരിത്രം മാറ്റിയിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ വണ്ടി തിരികെവേണമെന്ന് ആവശ്യപ്പെട്ടുള്ള, പേര് വെളിപ്പെടുത്താത്ത യാത്രക്കാരിയുടെ ഫോണ്‍വിളി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്.ടി.സി. എം.ഡി. ടോമിന് തച്ചങ്കരി ബസ് തിരികെനല്കാന് ഉത്തരവിടുകയായിരുന്നു. ചങ്ക് എന്നു പേരിടാന്‍ നിര്‍ദേശിച്ചതും അദ്ദേഹമാണ്. കെഎസ്ആര്‍ടിസി അധികൃതരെ അമ്പരപ്പിച്ചായിരുന്നു ഫോണ്‍കോളിലൂടെ ആ പെണ്‍ശബ്ദം എത്തിയത്. ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു, എന്തിനാണ് സാറേ അത് എടുത്തോണ്ട്... Read more »