ആലപ്പുഴ: ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്നതിനു യന്ത്രം വികസിപ്പിച്ചെടുത്ത് നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ധനഞ്ജയ് രാജേഷ്, എസ്.ഹരികൃഷ്ണന്‍, അനൂപ് യു.കുറുപ്പ്, അമല്‍ദേവ് എന്നിവരാണു ബുദ്ധിമുട്ടില്ലാതെ ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്ന യന്ത്രം നിര്‍മിച്ചത്. ഒരു കട്ടിങ് ബ്ലേഡിന്റെ സഹായത്തോടെ ചക്ക നിശ്ചിത അളവില്‍ മൂന്നു കഷണങ്ങളാക്കും. അടുത്ത ഘട്ടത്തില്‍ മുറിച്ച കഷണങ്ങളുടെ കൂഞ്ഞ് ബോറിങ്ങിലൂടെ നീക്കം ചെയ്യും. പീലിങ്ങിലൂടെ മടല്‍ നീക്കം ചെയ്യും. ഇത്രയും പൂര്‍ത്തിയാകുന്നതോടെ ചുളയും...
" />
Headlines