ചങ്ങനാശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലറുടെ അംഗത്വം റദ്ദാക്കി. നഗരസഭ 21ാം വാര്‍ഡ് അംഗമായ ബിജെപിയിലെ എന്‍.പി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് ചങ്ങനാശേരി മുന്‍സിഫ് കോടതിയാണ് അസാധുവാക്കിയത്. എതിര്‍ സ്ഥാനാര്‍ഥി സിപിഐഎമ്മിലെ സൂര്യ നായര്‍ നല്‍കിയ കേസിലാണ് വിധി. പത്രിക സമര്‍പ്പിക്കുമ്‌ബോള്‍ എന്‍.പി.കൃഷ്ണകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റുമാനൂര്‍ ഗ്രൂപ്പിലെ കടുത്തുരുത്തി ദേവസ്വത്തില്‍ സ്‌പെഷല്‍ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നുവെന്നും ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കക്ഷി നേതാവായ എന്‍.പി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ ചങ്ങനാശേരി...
" />
Headlines