തൃശൂര്‍: അന്വേഷണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുതെന്നും ചാരക്കേസിലെ രാഷ്ട്രീയ ഗൂഡാലോചന അന്വേഷിക്കണമെന്നും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാല്‍. കരുണാകരന് മരണാനന്തരമെങ്കിലും നീതി ലഭിക്കണം. കെ. കരുണാകരനെ മരണംവരെ വേട്ടയാടിയതാണ് ചാരക്കേസ്. അത് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ചിലരുടെ കൈയിലെ ചട്ടുകമാവുകയായിരുന്നു. ചാരക്കേസിനു പിന്നില്‍ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളുണ്ടെന്നും അതാരെല്ലാമെന്ന് കമീഷന്‍ മുമ്പാകെ പറയുമെന്നും പത്മജ പറഞ്ഞു. കരുണാകരനെ കുരുക്കാന്‍ നമ്പി നാരായണനെ കരുവാക്കിയതാണ്. ഇപ്പോള്‍ മലര്‍ന്നു കിടന്ന് തുപ്പുന്നില്ല. വേണ്ട...
" />
Headlines