റായ്പൂര്‍: ഛത്തീസ്ഗഡിലെ പ്രഥമ ധനകാര്യമന്ത്രി രാമചന്ദ്ര സിംഗ് ഡിയോ(88) അന്തരിച്ചു. രാമകൃഷ്ണ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡ് വിഭജനത്തിനു മുന്‍പ് അദ്ദേഹം മധ്യപ്രദേശില്‍ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയാണ് രാമചന്ദ്രനെ ധനമന്ത്രിയായി തെരഞ്ഞെടുത്തത്. കോരിയ ജില്ലയിലെ ബായികുന്ന്പുരില്‍ 1930 ഫെബ്രുവരി 13നാണ് രാമചന്ദ്ര സിംഗ് ജനിച്ചത്.
" />
Headlines