കണ്ണൂര്‍: കണ്ണാടിപ്പറമ്ബ് ചേലേരിയില്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച. ചേലേരി ഈശാനമംഗലം ക്ഷേത്രത്തിന്റെ പുറത്തുള്ള ഭണ്ഡാരവും നാലമ്ബലത്തിനുള്ളിലുള്ള രണ്ട് ഭണ്ഡാരവുമാണ് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ ഓഫീസ് റിക്കാര്‍ഡുകളും മറ്റും വലിച്ചിട്ട നിലയിലാണ്. ഭണ്ഡാരത്തില്‍ നിന്നും ഓഫീസില്‍ നിന്നും പണം നഷ്ടപ്പെട്ടത് തിട്ടപ്പെടുത്തി വരികയാണ്. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നുവെന്ന് മനസിലാക്കിയത്. മോഷ്ടാക്കള്‍ ശ്രീകോവിലില്‍ കയറിയിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. വിവരമറിഞ്ഞ് മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും...
" />
Headlines