ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാലു മരണം. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. ഇവരില്‍ മൂന്നു പേര്‍ ബന്ധുക്കളാണ്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. മിനി ലോറിയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
" />