ബീജിങ്: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാന്‍ഗോംഗ് 1 ഭൂമിയില്‍ പതിക്കും മുമ്പ് ഏറെക്കുറേ പൂര്‍ണ്ണമായി കത്തി നശിച്ചു. പ്രത്യേകിച്ച്, ഏറെ ഭാരംകൂടിയ എഞ്ചിന്‍ ഭാഗം. ചൈന ബഹിരാകാശ നിലയ ശാസ്ത്രജ്ഞര്‍ ഇത് സ്ഥിരീകരിച്ചു. ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8:15 നാണ് (ഇന്ത്യന്‍ സമയം ആറ് മണിയോടെ) ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അന്തരീക്ഷത്തില്‍ വച്ചുതന്നെ ഇതിന്റെ ബഹൂഭൂരിപക്ഷം ഭാഗവും കത്തിയമര്‍ന്നുവെന്ന് അതോറിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector