ന്യൂഡല്‍ഹി: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബീഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്ക് ഇന്ത്യ സഹായം നല്‍കും. ബീഹാറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയില്‍വേ ലൈനിന് 130 കിലോമീറ്ററാണ് ദൈര്‍ഘ്യം. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങള്‍ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു. ചൈനയ്ക്ക് പകരം ഇന്ത്യന്‍ സഹായം സ്വീകരിച്ചു കൊണ്ടാണ് റെയില്‍വേ പദ്ധതിയുമായി നേപ്പാള്‍ മുന്നോട്ട് പോകുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാനായാല്‍ നേപ്പാളിലെ രണ്ടാമത്തെ റെയില്‍വേ ട്രാക്കായിരിക്കും ഇത്. ദക്ഷിണ സമതലങ്ങളില്‍ 35 കിലോമീറ്റര്‍ ദൂരമുള്ള...
" />
Headlines