വി പി കെ നായരുടെ ആത്മീയ ചിത്രങ്ങളുടെ പ്രദർശനം വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആർട് ഗാലറിയിൽ ആരംഭിച്ചു

November 21, 2018 0 By Editor
നെയ്യാറ്റിൻകരയിലെ റിട്ടയേർഡ് കേണൽ  വി പി കെ നായരുടെ ആത്മീയ  ചിത്രങ്ങളുടെ  പ്രദർശനം  വടകര  ബ്ലോക്ക്‌  പഞ്ചായത്ത്‌  ആർട്  ഗാലറിയിൽ ആരംഭിച്ചു. ലോകപ്രശസ്ഥ ചിത്രകാരൻ സദു അലിയൂർ ചിത്ര പ്രദർശനത്തിൻറെ ഉത്‌ഘാടനം നിറഞ്ഞ സദസ്സിൽ നിർവ്വഹിച്ചു  .
ആർമിയിൽ നിന്ന് ആർട്ടിസ്റ്റിലേക്ക്‌  അടിവെച്ചുകയറിയ തിരുവനന്തപുരം  നെയ്യാറ്റിൻകരയിലെ സരസ്വതിവിലാസത്തിൽ  റിട്ട :കേണൽ  വി പി കെ നായരുടെ  ആധ്യാത്മിക വർണ്ണചിത്രങ്ങളുടെ ചിത്രപ്രദർശനം മലബാർ മേഖലയിൽ ആദ്യമായാണ് ചോമ്പാലയിൽ നടക്കുന്നത്.  
”ആത്മീയതയുടെ ചിത്രഭാഷ്യം ”എന്ന് വിശേഷിപ്പിക്കാവുന്ന ആർട്ടിസ്‌റ് വി പി കെ നായരുടെ  അത്യമൂല്യ ചിത്ര ശേഖരത്തിൽ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.  34  വർഷങ്ങൾ എയർഫോഴ്‌സിലും ,കരസേനയിലും രാജ്യത്തിനു വേണ്ടിയും  സേവനം  പൂർത്തിയാക്കിയ യോഗാചാര്യൻ കൂടിയായ കേണൽ തൻറെ  എൺപത്തി രണ്ടാമത്തെ  വയസ്സിലും  ജീവിതം സജീവമാക്കുന്നത് ചിത്ര രചനയിലൂടെയാണ്.