ചിത്രരചനാ മത്സരം നടത്തുന്നു

November 1, 2018 0 By Editor

വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി നഗരസഭയിലെ പാർളിക്കാട് തച്ചനാത്തുകാവ് നൈമിഷാ രണ്യത്തിൽ പതിനേഴാം ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. നവംബർ നാലിന് (ഞായറാഴ്ച) വ്യാസ ഗിരിവേദവ്യാസഭ വനിൽ വച്ചാണ് മത്സരം നടക്കുക.ശ്രീമദ് ഭാഗവതത്തിലെ ഏതെങ്കിലും ഒരു വിഷയത്തേക്കുറിച്ച് തൽസമയം നൽകും. താൽപ്പര്യമുള്ളവർ ഞായറാഴ്ച രാവിലെ 9 മണിക്ക് എത്തി ചേർന്ന് പേരുകൾ റജിസ്റ്റർ ചെയ്യുക. ചിത്രരചനയ്ക്ക് ആവശ്യമായ കടലാസ് ഇവിടേ നിന്നു നൽകുന്നതാണെന്നും, മറ്റ് ആവശ്യമായ ഉപകരണങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 04884-237486, 9495464675 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക