ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് വിജയം

November 12, 2018 0 By Editor

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തകര്‍ത്തത്. സിറ്റിക്കായി ഡേവിഡ് സില്‍വ (12), സെര്‍ജി അഗ്യൂറോ (48), ഗുണ്ടോഗന്‍ (36) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ യുണൈറ്റഡിന്റെ ഗോള്‍ പെനാല്‍റ്റിയിലൂടെ ആന്റണി മാര്‍ഷ്യലാണ് നേടിയത്. വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്.