കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡയറക്ടറായി (ടെക്നിക്കല്‍) മുന്‍ ചീഫ് ജനറല്‍ മാനേജറായിരുന്ന ബിജോയ് ഭാസ്കര്‍ നിയമിതനായി. ഏപ്രില്‍ 5ന് അദ്ദേഹം ചുമതലയേറ്റു. 1988ല്‍ കൊച്ചി കപ്പല്‍ശാലയില്‍ എക്സിക്യൂട്ടീവ് ട്രെയ്നിയായി പ്രവേശിച്ച അദ്ദേഹം ഷിപ്പ്ബില്‍ഡിങ്ങ്, ഡിസൈന്‍, റിപ്പയര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ കേരള മാനേജ്മെന്‍റ് അസ്സോസിയേഷനില്‍ നിന്ന് ‘മാനേജര്‍ ഓഫ് ദി ഇയര്‍” അവാര്‍ഡും നേടിയിട്ടുണ്ട്.
" />
Headlines