കാപ്പി കുടിക്കുന്നത് നിര്‍ത്തണ്ട

April 24, 2018 0 By Editor

കാപ്പിപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്ന് അമേരിക്കന്‍ കാര്‍ഡിയോളജി സര്‍വകലാശാലയില്‍ നടന്ന പഠനമാണ് പറയുന്നത്.

മൂന്നു കപ്പ് കാപ്പി കുടിക്കുന്നത് പാല്‍പറ്റെഷന്‍ റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത് ഹൃദ്രോഗമോ സ്‌ട്രോക്കോ വരുന്നത് തടയുമെന്നും പറയുന്നു. ചായയും കാപ്പിയും സമാനമായി ഹൃദയത്തെ സംരക്ഷിക്കുമെന്നാണ് പറയുന്നത്.

360,000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. പീറ്റര്‍ ക്രിസ്‌ലര്‍ പറയുന്നത് ചായയിലും കോഫിയിലും അടങ്ങിയ ആന്റിഒക്‌സിഡന്റുകള്‍ തന്നെയാണ് ഇതിനു സഹായിക്കുന്നതെന്നാണ്. കാപ്പി അമിതമായി കുടിക്കുന്നത് നല്ലതോ ചീത്തയോ എന്നത് നീണ്ടകാലമായി ഡോക്ടര്‍മാര്‍ക്കിടയില്‍ നടക്കുന്ന സംവാദമാണ്.