ബംഗളൂരു: അതിനാടകീയത നിറഞ്ഞ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ റിസോര്‍ട്ട് വിട്ടു. ഹൈദരാബാദിലെ പാര്‍ക്ക് ഹയാട്ട് ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്. അതേസമയം, കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എമാര്‍ സംഘത്തിലില്ലെന്നാണ് റിപ്പോര്‍ട്ട്. കേരള യാത്രക്കുള്ള ചാര്‍േട്ടര്‍ഡ് വിമാനത്തിന് വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് യാത്ര ഹൈദരാബാദിലേക്ക് മാറ്റിയത്. എം.എല്‍.എമാര്‍ എത്തുമെന്ന് കരുതി വാളയാര്‍ ചെക്‌പോസ്റ്റിന് സമീപം ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എം.എല്‍.എമാര്‍ കേരളത്തിലേക്കില്ലെന്ന് പൂര്‍ണമായും ഉറപ്പായ ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിയത്. ജെ.ഡി.എസ് എം.എല്‍.എമാരെ പുതുച്ചേരിയിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ...
" />
Headlines