ന്യൂഡല്‍ഹി: ജെപിസി എന്നതിന് കോണ്‍ഗ്രസിനെ പരിഹസിച്ച് ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) യെന്ന വിശേഷണം നല്‍കി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റാഫേല്‍ കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ അന്വേഷണം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ റാഫേല്‍ കരാറിനേക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ വിമാനത്തിന്റെ വിലയിലെ വ്യത്യാസങ്ങള്‍...
" />