തിരുവനന്തപുരം: എസ്ഡിപിഐയുമായി ബന്ധമുള്ളവര്‍ സിപിഎമ്മില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കത്ത്വ സംഭവത്തില്‍ വാട്‌സ് ആപ്പ് വഴി ഹര്‍ത്താലിന് പ്രചാരം നല്‍കിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്‍പ് എസ്ഡിപിഐ ബന്ധമുണ്ടായിരുന്നതായും കോടിയേരി പറഞ്ഞു. എസ്ഡിപിഐയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ സിപിഎം സര്‍ക്കാരുകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കൈവെട്ട് കേസുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാര്‍ എടുത്ത നടപടികള്‍ തന്നെ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ എസ്ഡിപിഐയോട് മൃദുസമീപനമാണ്...
" />
Headlines