“ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയിൽ ” ;മലയാളത്തിലെ സ്പോട്ട്സ് ഗ്രന്ഥശാലക്ക് ഒരൂ ഗ്രന്ഥം കുടി

“ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയിൽ ” ;മലയാളത്തിലെ സ്പോട്ട്സ് ഗ്രന്ഥശാലക്ക് ഒരൂ ഗ്രന്ഥം കുടി

July 27, 2018 0 By Editor

കോഴിക്കോട് : മലയാളത്തിലെ സ്പോട്ട്സ് ഗ്രന്ഥശാലക്ക് ഒരൂ ഗ്രന്ഥം കുടി. അതാണ് പ്രൊഫസർ എം സി.വ സിഷ്ടിൻ്റെ “ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയിൽ ” എന്ന ഗ്രന്ഥം. മലബാർ കൃസ്ത്യൻ കോളേജ് ചരിത്ര വിഭാഗം മേധാവിയായ പ്രൊഫസർ എം. സി.വസിഷ്ട് ക്രിക്കറ്റിനെ കുറിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച മുപ്പത് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. കൊളോണിയൽ ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം വളർത്തുന്നതിൽ ക്രിക്കറ്റ് വഹിച്ച പങ്കിനെ കുറിച്ചും, വർത്തമാനകാല ഇന്ത്യയിൽ മതേതര പാരമ്പര്യത്തെ ക്രിക്കറ്റ് എങ്ങിനെ ഊട്ടി ഉറപ്പിച്ചെന്നും ലേഖകൻ സമർത്ഥിക്കുന്നു. വർത്തമാനകാല ഇന്ത്യയിലെ രാഷ്ട്രീയ സംഭവങ്ങളും ക്രിക്കറ്റുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും ഈ ഗ്രന്ഥത്തിൽ കാണാം. പുരുഷ ക്രിക്കറ്റിനോടൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ചരിത്രപാരമ്പര്യവും , ക്രിക്കറ്റിലെ വർഗ്ഗസമരത്തെ കുറിച്ചും വിശദമാക്കുന്ന ലേഖനങ്ങൾ ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നു.കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷൻസ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധികരിച്ചത്