കൊച്ചി: സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ ചരിത്ര വിധിയുടെ സന്തോഷം പങ്കിട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ശീതളും രഞ്ജുവും വിനീതും. നൂറ്റിയമ്ബത്തേഴ് വര്‍ഷമായി ക്രിമിനലുകളായി മുദ്രകുത്തപ്പെട്ടു. സ്വത്വം നിഷേധിക്കപ്പെട്ട് ധാരാളം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. രോഗികള്‍ ആക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിനുള്ള ഉത്തരമാണീ വിധി..’ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം പറയുന്നു. ഓരോ പൗരന്മാര്‍ക്കും സന്തോഷം നല്‍കുന്ന വിധിയാണിത്. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ വിധിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശീതള്‍ പറഞ്ഞു. സന്തോഷത്തേക്കാളുപരി മധുരപ്രതികാരമെന്നാണ് വിധിയെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിശേഷിപ്പിച്ചത്. 377...
" />
Headlines