ലണ്ടന്‍: ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നികുതി വെട്ടിപ്പ് കേസില്‍ പ്രതി. ആദ്യ മല്‍സരത്തില്‍ ഹാട്രിക്കിലൂടെയും രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയും ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് ടോപ് സ്‌കോററായി തിളങ്ങിനില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജയിലിലാകുമോ എന്ന് ആശങ്കയോടെ വീക്ഷിക്കുകയാണ് ആരാധകര്‍. എന്നാല്‍, അഴിയെണ്ണാതിരിക്കണമെങ്കില്‍ ലോകകപ്പില്‍ നേടുന്ന പ്രതിഫലത്തുകയേക്കാള്‍ കൂടുതല്‍ തുക പിഴയടക്കേണ്ടിവരുമെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് സൂപ്പര്‍താരം സമ്മതം മൂളിക്കഴിഞ്ഞു. രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസില്‍ റൊണാള്‍ഡോ കുറ്റസമ്മതം നടത്തിയിരുന്നു....
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector