ആന്ധ്രാ,തമിഴ്‌നാട് തീരങ്ങളില്‍ ഗജ ശക്തി പ്രാപിക്കുന്നു

ആന്ധ്രാ,തമിഴ്‌നാട് തീരങ്ങളില്‍ ഗജ ശക്തി പ്രാപിക്കുന്നു

November 13, 2018 0 By Editor

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് ആന്ധ്രാ,തമിഴ്‌നാട് തീരങ്ങളില്‍ ശക്തി പ്രാപിക്കുന്നതായി ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനാല്‍ കേരളത്തില്‍ പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ നവംബര്‍ 13 മുതല്‍ 15 വരെ കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും ആഴക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തിരികെ എത്തണം എന്നും നിര്‍ദേശമുണ്ട്. ചുഴലിക്കാറ്റിന് ഗജ എന്നാണ് പേരിട്ടിരിക്കുന്നത്.

80 മുതല്‍ 90 കിലോ മീറ്റര്‍ വേഗത്തില്‍ വ്യാഴാഴ്ച തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.