തിരുവനന്തപുരം:ഡാമുകള്‍ തുറന്നത് ശരിയായ രീതിയിലാണെന്ന ജലക്കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജലവകുപ്പ് മന്ത്രി മാത്യു ടി തോമസ്. പുതിയ ജലസംഭരണികള്‍ വേണമെന്ന ആവശ്യം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളുടെ നിയന്ത്രണം പാളിയിട്ടില്ലെന്ന് ജലക്കമ്മീഷന്‍ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയില്‍ നിന്നും ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലം മാത്രമാണ് ഒഴുക്കി കളഞ്ഞതെന്നും പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കി അണക്കെട്ടിന് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്....
" />