ഡൽഹി : ഡെല്‍ഹിയില്‍ പത്തുവയസുകാരിയെ മദ്രസയില്‍ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത മദ്രസയിലെ മൗലവിയുടെ വീടിന് നേരെ ആക്രമണം.വെള്ളിയാഴ്ച രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ വീട് ആക്രമിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് മൗലവിയെ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 17 കാരനെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ മദ്രസയില്‍ എത്തിച്ചത് മൗലവിയുടെ അറിവോടെയായിരുന്നോ എന്ന് പരിശോധിക്കാനാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
" />
Headlines