പെരിയ: ദേശീയപാതയില്‍ പെരിയ ബസ് സ്റ്റോപ്പിനു സമീപം ടാങ്കര്‍ ലോറി, കാര്‍, സ്വകാര്യബസ് എന്നിവ അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. എതിരെ വരികയായിരുന്ന കാറിനെ കണ്ട് റോഡില്‍ നിന്നു വെട്ടിക്കാന്‍ ശ്രമിച്ച ടാങ്കര്‍ ലോറി റോഡില്‍നിന്നു തെന്നി ദിശ മാറി, ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റുകയായിരുന്ന സ്വകാര്യ ബസില്‍ ചെന്നിടിക്കുകയായിരുന്നു. കാറും ലോറിയില്‍ ചെന്നിടിച്ചു. കോഴിക്കോട്ടു നിന്നു മംഗളൂരുവിലേക്കു പോകുകയായിരുന്നു ടാങ്കര്‍ ലോറി. കാസര്‍കോട് ഭാഗത്തുനിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്കു വരികയായിരുന്ന ബസും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍...
" />
Headlines