ദേവികുളം എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി

ദേവികുളം എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി

September 21, 2018 0 By Editor

മൂന്നാര്: ദേവികുളം എം.എല്.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര് എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല് ഓഫീസ് കൈയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര് എസ്.ഐ പി.ജെ.വര്‍ഗീനസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്.

കഴിഞ്ഞ രണ്ടുവര്‍ഷെത്തിനിടയില് വര്‍ഗീുസിനെ അഞ്ചാം തവണയാണ് സ്ഥലംമാറ്റുന്നത്. എന്നാല്, പ്രതികാര നടപടിയല്ലെന്നും എസ്.ഐ സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നല്കികയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇത് ശിക്ഷാ നടപടിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എസ് രാജേന്ദ്രനെതിരെയും ദേവികുളം തഹസില്ദാര്‍ പി.കെ.ഷാജിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാര് പൊലീസ് കേസെടുത്തിരുന്നു. അതിക്രമിച്ച് കടക്കല്‍, പൊതുമുതല്‍് നശിപ്പിക്കല്, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല് എന്നീ വകുപ്പുകള് പ്രകാരമാണ് കേസ് എടുത്തത്.

മൂന്നാര്‍ സ്പെഷല്‍ ട്രൈബ്യൂണല്‍് ഓഫിസിലുണ്ടായ അതിക്രമത്തില്‍ എസ്. രാജേന്ദ്രന് എംഎല്.എയാണ് ഒന്നാം പ്രതി. ദേവികുളം തഹസില്‍ദാര്‍് പി.കെ. ഷാജിയാണ് രണ്ടാം പ്രതി. ഇവരുള്‍െപ്പടെ കണ്ടാലറിയാവുന്നവരടക്കം 50ഓളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.

പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയവരാണ് ചൊവ്വാഴ്ച ഓഫിസില്‍ അതിക്രമിച്ചുകയറി ഉപകരണങ്ങള്‍ തകര്‍ത്തത്. ഇവര്‍ കോടതി മുറിയുടെ പൂട്ടുതകര്‍ക്കുകയും അസഭ്യം പറയുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച ഉച്ചക്കാണ് എം.എല്‍.എ, ഗവ. കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സി.പി.എം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം ട്രൈബ്യൂണലില്‍ എത്തിയത്. കെട്ടിടത്തിന്റെ മുകള്‍നി്‌ലയിലെ മുറികളുടെ താക്കോല് എം.എല്.എ ആവശ്യപ്പെട്ടു. ജീവനക്കാര് താക്കോല് കൊണ്ടുവരുന്നതിന് മുമ്പ് സംഘത്തിലുണ്ടായിരുന്നവര് പൂട്ടുകള് തകര്‍ക്കുകയായിരുന്നു.

മൂന്നാര്‍ പരിസരത്തെ എട്ട് വില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചതാണ് ട്രൈബ്യൂണല്‍. ഇതിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് ജൂലൈ 30ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തുടര്‍ന്ന് ഇവിടെ കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകള്‍ ക്രമപ്പെടുത്തുന്ന നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ജീവനക്കാര്‍.