ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കാര്‍വാന്‍ ആഗസ്റ്റ് 10ന്

May 16, 2018 0 By Editor

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിലെത്തും. ജൂണിലായിരുന്നു റിലീസ് തീയതി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിയിരുന്നു. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.