ദുരിതം വിതച്ച് മഴ: സംസ്ഥാനത്ത് 3000 കിലോമീറ്ററോളം റോഡ് സഞ്ചാര്യ യോഗ്യമല്ലാതായി

ദുരിതം വിതച്ച് മഴ: സംസ്ഥാനത്ത് 3000 കിലോമീറ്ററോളം റോഡ് സഞ്ചാര്യ യോഗ്യമല്ലാതായി

July 20, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച ശക്തമായ മഴയില്‍ 3000 കിലോമീറ്ററോളം റോഡ് സഞ്ചാര്യ യോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ നാശമുണ്ടായിരിക്കുന്നത്. കൂടാതെ തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ റോഡുകളും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഏതാണ്ട് 3000 കോടി രൂപ വേണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. വിശദമായ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.